പട്ന: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സർക്കാർ അധ്യാപക ജോലി നേടിയ 3,000ത്തിലധികം പേരെ സർവീസിൽ നിന്ന് പുറത്താക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. 2006 മുതൽ 2015 വരെയുള്ള അധ്യാപക നിയമനങ്ങളിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് സംസ്ഥാന വിജിലൻസ് ബ്യൂറോ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണത്തിൽ, വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചും മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെയും നിരവധി പേർ അധ്യാപക നിയമനം നേടിയതായി കണ്ടെത്തി. ......
ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ഫർമാന്റെ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു.പെണ്‍കുട്ടിയും ഭർത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ല. പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ......

‘ഒരു പാർട്ടിയെയും ആശുപത്രി കോമ്പൌണ്ടിൽ കയറ്റിക്കൂടാ, ഷെഡും വച്ച് കൊടിയും കെട്ടി അന്നദാനം കൊടുക്കുകയാണ്, പിന്നെ ഗവണ്മെന്റിന്റെ ജോലി എന്താ’? മെഡിക്കല്‍ കോളേജിൽ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി സുധാകരൻ
മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകേണ്ടത് സർക്കാരാണെന്നും, അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജി സുധാകരന് പറഞ്ഞു. വിഷയത്തിൽ മൂന്നാഴ്ച മുമ്പ് താനും കെ സി വേണുഗോപാലും കളക്ടറും സൂപ്രണ്ടും ചർച്ച നടത്തിയിരുന്നുവെന്നും, ഈ യോഗത്തിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ഈ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ഈ മെഡിക്കൽ കോളേജുകളിൽ എന്താണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അവിടെ ചെല്ലുമ്പോൾ തന്നെ സാധാരണക്കാരായ ജീവനക്കാർ പറയും മരിക്കാനല്ലെങ്കിൽ ഇവിടെ നിന്നും കൊണ്ടുപോകാൻ.
മെഡിക്കൽ വിദ്യാർഥികളോട് സംസാരിച്ചപ്പോഴാണ് മെഡിക്കല്‍ കോളേജുകളിലെ ഭക്ഷണ വിതരണത്തെ കുറിച്ചും മറ്റും ജി സുധാകരൻ സംസാരിച്ചത്. തെറ്റായ തീരുമാനങ്ങൾ തിരുത്തേണ്ടത് വിദ്യാർഥികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി സുധാകരന്റെ വാക്കുകൾ ഇങ്ങനെ.“കോമ്പൌണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്.പിന്നെ ഗവണ്മെന്റിന്റെ ജോലി എന്താ? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ......
ന്യൂഡൽഹി: മൊബൈൽ ടവറുകളോ സാധാരണ സെല്ലുലാർ ശൃംഖലയോ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കാൻ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബിഎസ്എൻഎൽ. നികുതി ഉൾപ്പെടെ 1,34,166 രൂപയാണ് ഫോണിന്റെ വില.
സെല്ലുലാർ ടവറുകളെ ആശ്രയിക്കുന്നതിന് പകരം ബഹിരാകാശത്തിലെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. ......
തേക്കടി: പെരിയാർ കടുവാ സങ്കേതത്തിലെ ജൈവവൈവിധ്യവും തദ്ദേശീയ മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിനായി കേരള സർവകലാശാല, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR), പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ (PTCF) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംയോജിത അധിനിവേശ മത്സ്യ നിർമാർജന-പരിപാലന പരിപാടി തേക്കടിയിൽ.
പരിപാടിയുടെ ഉദ്ഘാടനം കുഫോസ് വൈസ് ചാൻസലർ ഡോ. എ. ......
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെയാണ് ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദി കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ......
കൊച്ചി: ഇന്ത്യയിലെ മുൻനിര വ്യാവസായിക എഞ്ചിനീയറിംഗ് സ്ഥാപനമായ ട്രിവേണി പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (ടിപിടിഎൽ) ലോകത്തിലെ മുൻനിര സി ആർ എം കമ്പനിയായ സെയിൽസ്ഫോഴ്സുമായി സഹകരിച്ച് ഉപഭോക്തൃ സേവനവും, വിൽപ്പനയും, ഡാറ്റാ വിശകലനവും, ബിസിനസ് തീരുമാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കി ഉപഭോക്തൃ കേന്ദ്രീകൃത വളർച്ചയ്ക്ക് തയ്യാറെടുക്കുന്നു. നിർമ്മാണം മുതൽ ഡെലിവറി, ഇൻവോയ്സിംഗ്, വിൽപ്പനാനന്തര സേവനം വരെ മുഴുവൻ പ്രവർത്തന ശൃംഖലയിലും തത്സമയ ദൃശ്യത ഉറപ്പാക്കുന്നതിനൊപ്പം എഐ അധിഷ്ഠിത അനലിറ്റിക്സ്, വേഗത്തിലുള്ള തീരുമാനമെടുക്കൽ, വിപണി പ്രവണതകൾ മുൻകൂട്ടി തിരിച്ചറിയൽ, ബിസിനസ് അപകടസാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യൽ എന്നിവയ്ക്കുo ഈ പുതിയ പദ്ധതി സഹായകരമാകും. ......
കോറോ ഹെൽത്തിൻ്റെ കേരളത്തിലെ ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, നിലവിലുള്ള ജീവനക്കാരെ നിലനിർത്തി ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തിലെ ഓഫീസുകൾ പൂട്ടി എണ്ണൂറ്റിമുപ്പതോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ നിലവിലുള്ള ലേബർ നിയമപ്രകാരം വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് 60 ദിവസം മുൻപ് ജീവനക്കാർക്ക് നോട്ടീസ് നൽകേണ്ടതുണ്ട്. ......
എറണാകുളം ജില്ലാ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ മത്സ്യകർഷക ദിനാചരണം സംഘടിപ്പിച്ചു. ഫിഷറീസ് കോംപ്ലക്സിലെ ഫിഷറീസ് അവയർനെസ്സ് ഹാളിൽ നടന്ന പരിപാടി ടി. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന ഗ്രൂപ്പായ ചോയ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ദക്ഷിണ കൊറിയയിലെ പ്രശസ്ത സാമ്പത്തിക സ്ഥാപനമായ എന്‍.എച്ച് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് സെക്യൂരിറ്റീസുമായി (എന്എച്ച്ഐഎസ്) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചോയ്സിന്റെ ബ്രോക്കിങ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് വിഭാഗമായ 'ചോയ്സ് ഇക്വിറ്റി ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡില്‍' എന്എച്ച്ഐഎസ് 900 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യന്‍ മൂലധന വിപണിയിലെ ശക്തമായ വളര്‍ച്ചയും ചോയ്സിന്റെ മികച്ച ബിസിനസ് മോഡലിലുമുള്ള വിശ്വാസവുമാണ് ഈ വന്‍ നിക്ഷേപത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. ......